Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MR Vijayabaskar

എ​ഐ​എ​ഡി​എം​കെ​യി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക്: മു​ൻ മ​ന്ത്രി എം.​ആ​ർ. വി​ജ​യ​ഭാ​സ്ക​റും പാ​ർ​ട്ടി വി​ട്ടു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​പി​എ​സ് ക്യാ​മ്പി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് എ​ഐ​എ​ഡി​എം​കെ​യി​ൽ വീ​ണ്ടും കൊഴിഞ്ഞുപോക്ക്. മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും ക​രു​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യു​മാ​യ എം​ആ​ർ വി​ജ​യ​ഭാ​സ്ക​ർ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും നി​യ​മ​സ​ഭാം​ഗ​ത്വ​വും രാ​ജി​വ​ച്ചു. ന​ട​ൻ വി​ജ​യ്‌​യു​ടെ ഭ​ര​ണ​ക​ക്ഷി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ൽ ചേ​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം എ​ഐ​എ​ഡി​എം​കെ വി​ടു​ന്ന ആ​റാ​മ​ത്തെ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​ണ് വി​ജ​യ​ഭാ​സ്ക​ർ. തൊ​ട്ടു​മു​ൻ​പ് മു​ൻ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി സി. ​വി​ജ​യ​ഭാ​സ്ക​റും പാ​ർ​ട്ടി വി​ട്ടി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പി​ൽ, എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യു​ടെ ന​യ​ങ്ങ​ളെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ആ​റ് എം​എ​ൽ​എ​മാ​രു​ടെ അ​പ്ര​തീ​ക്ഷി​ത രാ​ജി​യോ​ടെ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ലെ അം​ഗ​ബ​ല​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. സു​പ്ര​ധാ​ന​മാ​യ ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ലേ​ക്കാ​ണ് സം​സ്ഥാ​നം ഇ​പ്പോ​ൾ നീ​ങ്ങു​ന്ന​ത്.

Latest News

Corehub Up